ശ്രീ ശ്രീ രവിശങ്കർ പിഴ അടച്ചു

 

യമുനാതീരം നശിപ്പിച്ച് സമ്മേളനം സംഘടിപ്പിച്ചതിന് ശ്രീ ശ്രീ രവിശങ്കർ ഒടുവിൽ 4.75 കോടി രൂപ പിഴ അടച്ചു. ദേശീയഹരിതട്രീബ്യൂണലാണ് രവിശങ്കറിനോട് 5 കോടി രൂപ പിഴ ആവശ്യപ്പെട്ടിരുന്നത്. 25 ലക്ഷം രൂപ മുൻകൂറായി അടച്ചിരുന്നു.രവിശങ്കറിനെതിരെ നടപടി ഉറപ്പായ സാഹചര്യത്തിലാണ് പിഴയടച്ച് പ്രശ്‌നം പരിഹരിച്ചത്.

അഞ്ച് കോടി രൂപ പിഴയടയ്ക്കാമെന്ന ഉറപ്പിൻമേലാണ് ആർട്ട് ഓഫ് ലിവിംഗിന് പരിപാടി നടത്താൻ കോടതി അനുമതി ന്‌ലകിയത്. എന്നാൽ,25 ലക്ഷം മാത്രം മുൻകൂറായി അടച്ച രവിശങ്കർ ശേഷിക്കുന്ന തുക അടയ്ക്കാതെ വിദഗ്ധ സമിതിയെ നിയോഗിച്ച് തീരം പരിശോധിക്കണമെന്നും പിഴസംഖ്യ പുതുക്കിനിശ്ചയിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.സംഘടനയുടെ ഈ നിലപാട് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചു.തുടർന്ന് പിഴ അടയ്ക്കില്ലെന്ന് ആർട്ട് ഓഫ് ലിവിംഗ് അറിയിച്ചിരുന്നു.എന്നാൽ,ഇളവ് നൽകാനാവില്ലെന്ന തീരുമാനത്തിലുറച്ച് ട്രിബ്യൂണൽ മുന്നോട്ട് പോവുകയായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews