മഴക്കാല രോഗങ്ങൾക്ക് ചില ഒറ്റ മൂലികൾ

മഴക്കാലമായി, ഇനി പനിയും ജലദോഷവുമൊക്കെ തലപൊക്കി തുടങ്ങും. ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ് വർഷക്കാലം.
വീട്ടിൽ മുത്തശ്ശിമാരുണ്ടെങ്കിൽ അവർ പറഞ്ഞു തുടങ്ങും തുളസി, വേപ്പ്, ഇഞ്ചി,.. ഓരോ അസുഖത്തിനും ഏത് ഔഷധം എന്ന് അവർക്ക് കൃത്യമായി അറിയാം.
മുത്തശ്ശിമാർക്കറിയാവുന്ന നാടൻ ഒറ്റമൂലികൾ മനസ്സിലാക്കു…
പ്രതിരോധിക്കൂ സാംക്രമിക രോഗങ്ങളെ

പനി

 • ജലദോഷപ്പനിയുള്ളവർ ഒരു സ്പൂൺ മഞ്ഞളും 5 ഗ്രാമ്പൂവും നന്നായി ചതച്ച് ഒരു ഗഌസ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഒരു ഗഌസ് വീതം പലപ്രാവശ്യം കുടിച്ചാൽ രണ്ടുദിവസം കൊണ്ട് കാര്യമായ ആശ്വാസം കിട്ടും.
 • ഒരു സ്പൂൺ കുരുമുളക് തുളസിയിലച്ചാറിൽ അരച്ച് മൂന്നുനേരം സേവിക്കുക.
 • ഘനപദാര്ത്ഥങ്ങൾ കഴിക്കരുത്.
 • ഉപവാസം പനി അകറ്റാൻ സഹായകമാണ്.
 • ഇടവിട്ടുണ്ടാകുന്ന പനി അകറ്റാൻ തുളസിയിലനീരിൽ കുരുമുളകുപൊടി ചേർത്ത് കഴിച്ചാൽ മതി.
 • ഇഞ്ചി, ചുവന്നുള്ളി ഇവയുടെ നീരെടുത്ത് തേൻ ചേർത്ത് കഴിച്ചാൽ പനി, ശ്വാസംമുട്ടൽ, ചുമ എന്നിവ ശമിക്കും. മുത്തങ്ങ
 • അരച്ച് പാലിൽ ചേര്ത്ത് കഴിക്കുന്നത് പനിയും നീര്‌ക്കെകട്ടും മാറാൻ ഉത്തമമാണ്.

ഛർദ്ദിയോടുകൂടിയ പനി

 • ഞാവൽ തളിര്, മാവിൻ തളിര്, പേരാലിൻ മൊട്ട്, രാമച്ചം എന്നിവ കഷായംവച്ച് തേൻ മേമ്പൊടി ചേർത്തു കഴിക്കുക.

ജലദോഷം

 • തുളസിയില, ചുക്ക്, തിപ്പലി ഇവയെല്ലാംകൂടി ഇട്ട് കഷായംവച്ച് കൂടെക്കൂടെ കുടിക്കുക.
 • ചൂട് പാലിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് കുടിക്കുക.
 • യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിച്ചാൽ മൂക്കടപ്പ്, പനി, ജലദോഷം, കഫക്കെട്ട് എന്നിവ മാറിക്കിട്ടും
 • ഒരു വലിയ സ്പൂൺ തേൻ ചെറുചൂടുള്ള ബാർലി വെള്ളത്തിൽ ഒഴിച്ച് കിടക്കാൻ നേരത്ത് ദിവസവും കഴിച്ചാൽ സ്ഥിരമായുള്ള ജലദോഷം മാറും.
 • തേൻ ചെറുനാരങ്ങാനീരിൽ സമം ചേർത്തും കഴിക്കുക.
 • തുണി മഞ്ഞളിൽ തെറുത്ത് തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാൽ മൂക്കടപ്പ് ഉടൻ മാറും.
 • തുളസിയിലനീര്, ചുവന്നുള്ളിനീര്, ചെറുതേൻ ഇവ ചേർത്ത് കുടിക്കുക
 • തേനിൽ ഏലക്കായ് ചേര്ത്ത് കഴിക്കുക.
 • പലതവണ തുളസിക്കാപ്പി കുടിക്കുക.
 • മഞ്ഞൾ ചേർത്ത് വെള്ളം തിളപ്പിച്ചു കുടിച്ചാൽ ജലദോഷം കുറയും.
 • കരിഞ്ചീരകം ഒരു നുള്ളെടുത്ത് ഞെരടി മണപ്പിച്ചാൽ മൂക്കടപ്പിന് ആശ്വാസം കിട്ടും.

മഞ്ഞപ്പിത്തം

 • ഇളനീരിൽ മാവിന്റെ തളിരില അരച്ചുചേർത്ത് കഴിക്കുക.
 • നെല്ലിക്ക, കരിമ്പ് ഇവയുടെ നീര് തുല്യമായി ചേർത്ത് കുടിക്കുക.
 • കരിക്കിൻ വെള്ളം ധാരാളമായി കുടിക്കുക.

ഒച്ചയടപ്പ്

 • ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാൽ കുടിക്കുക.
 • വയമ്പ് തേനിൽ അരച്ച് കഴിക്കുക.
 • ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ് മോരിൽ അരച്ചുകലക്കി കുടിക്കുക.
 • ഉപ്പ് ചൂടുവെള്ളത്തിൽ കലര്ത്തി കവിള്‌ ക്കൊതള്ളുക.
 • ഇഞ്ചിയും ശര്ക്കരയും ഒരേ അനുപാതത്തിൽ ചേർത്ത് കഴിക്കുക.
 • മുയല്‌ച്ചെവിയൻ അല്പം ഉപ്പും വെളുത്തുള്ളിയും ചേർത്തരച്ച് കണ്ഠത്തിൽ പുരട്ടുക.

ചുമ

 • ഒരു ടീസ്പൂൺ ഇഞ്ചിനീരിൽ സമം തേന്‌ ചേർത്ത് കഴിക്കുക.
 • വയമ്പ് ചെറുതേനിൽ അരച്ച് രണ്ടുനേരം സേവിക്കുക.
 • ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് സമം മലര്‌പ്പൊ ടിയും കൂട്ടി
 • ആവശ്യത്തിന് പഞ്ചസാരയും ചേര്ത്ത്ച കഴിക്കുക.
 • അഞ്ചുഗ്രാം കായം ചുക്കുവെള്ളത്തിൽ കലക്കി രണ്ടുനേരം കുടിക്കുക.
 • ഗ്രാമ്പു പൊടിച്ചത് ഒരുനുള്ള് വീതം തേനിൽ കുഴച്ച് രാവിലെയും വൈകുന്നേരവും കഴിക്കണം.
 • ജാതിക്ക പൊടിച്ച് പഞ്ചസാരയും ചേർത്ത് കഴിക്കണം.

കഫശല്യത്തിന്

 • നാരാങ്ങാവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുക.
 • തേൻ, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ച് കഴിക്കുക.
 • കുരുമുളകുപൊടിയിൽ തേനോ നെയ്യോ ചേര്ത്ത് കഴിക്കുക.
 • അയമോദകം പൊടിച്ച് പഞ്ചസാര ചേർത്ത് കഴിക്കുക.
 • ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക.
 • അയമോദകം ചേർത്ത് വെള്ളംകൊണ്ട് ആവിപിടിക്കുക.
 • ഇഞ്ചി ചുട്ട് തൊലികളഞ്ഞ് തിന്നുക.
 • കുരുമുളക്, തുളസിയില, വെറ്റില എന്നിവ ചേർത്ത് കഷായം വച്ച് തേൻ ചേർത്ത് കഴിക്കുക.
 • ആടലോടകത്തിന്റെ ഇല അരച്ച് നീരെടുത്ത് (ഏകദേശം ഒരു ടീസ്പൂൺ) അതിൽ ഒരു കോഴിമുട്ട ഉടച്ചുചേർത്തു കഴിക്കുക.

വയറിളക്കം

 • കടുംചായയിൽ ചെറുനാരങ്ങാനീര് ചേര്ത്ത് കുടിക്കുന്നത് വയറിളക്കത്തെ ശമിപ്പിക്കും.
 • പുളിച്ചമോരിലോ ചൂടുവെള്ളത്തിലോ കറിവേപ്പില അരച്ചുചേര്ത്ത് കുടിച്ചാൽ
 • വയറുവേദന ശമിക്കും.
 • കൂവളത്തിലയിട്ടു തിളപ്പിച്ചവെള്ളം പതിവായി കുടിച്ചാൽ വിട്ടുമാറാത്ത വയറുവേദന മാറും.

കൊതുകുശല്യത്തിന്

മഴക്കാലമായാൽ അസുഖങ്ങൾ പരക്കുന്നതിന് പ്രധാന കാരണങ്ഹളിലൊന്നാണ് കൊതുക്. മഴ പെയ്യുന്നതുവഴി കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചപ്പുചവറുകളിലുമാണ് കൊതുക് വളരുന്നത്. ഇവയിൽനിന്ന് രക്ഷ നേടാനും പൊടിക്കൈകളുണ്ട്.

 • യൂക്കാലിതൈലം ദേഹത്ത് പുരട്ടുക.
 • അല്പം ചുവന്നുള്ളിനീര് കിടക്കയ്ക്ക് ചുറ്റും തളിക്കുക.
 • കുന്തിരിക്കം പുകയ്ക്കുക.
 • കർപ്പൂരം എണ്ണയിൽ ചാലിച്ച് പുരട്ടിയാൽ ഊണുമേശയിൽ നിന്ന് ഈച്ചകളെ അകറ്റാം.

NO COMMENTS

LEAVE A REPLY