മങ്ങാട്ടുമുറി എ എൽ പി സ്‌കൂൾ അടച്ച് പൂട്ടി

കൊണ്ടോട്ടി മങ്ങാട്ടുമുറി എ എൽ പി സ്‌കൂൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ച് പൂട്ടി.

ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം ഉദ്യോഗസ്ഥർ എ ഇ ഒ ഓഫീസിലേക്ക് മാറ്റി മുറി സീൽ ചെയ്തു. ഏഴുമണിക്ക് മുമ്പ് തന്നെ സ്‌കൂളിൽ എത്തിയ അധികൃതർക്ക് സഹായം നൽകി പൊലീസും സ്ഥലത്ത് എത്തിയിരുന്നു. 7.40തോടെ നടപടി ക്രമങ്ങൾ അവസാനിപ്പിച്ച് അധികൃതർ മടങ്ങുകയും ചെയ്തു. പൂട്ട് പോളിച്ച് അകത്ത് കയറിയ അധികൃതരെ തടയാൻ എസ്എഫ്‌ഐ പ്രവർത്തകരും നാട്ടുകാരും എത്തിയെങ്കിലും പൊലീസ് അവരെ തടയുകയായിരുന്നു.

അതേസമയം സ്‌കൂൾ അടച്ച് പൂട്ടാതെ ഇരിക്കാനുള്ള മാർഗങ്ങൾ സർക്കാർ നോക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. ഇതിനോടനുബന്ധിച്ച് ചർച്ചകൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE