ഏഷ്യ പസഫിക് രാജ്യങ്ങളിൽ വാർഷിക ശമ്പളനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിൽ

ഏഷ്യ പസഫിക് രാജ്യങ്ങളിൽ വാർഷിക ശമ്പള നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യയെന്ന് സർവ്വെ റിപ്പോർട്ടുകൾ. ചൈനയാണ് ഉയർന്ന ശമ്പള നിരക്ക് ഉള്ള രാജ്യം. ഇത് ഇന്ത്യയേക്കാൾ 64 മുതൽ 100 ശതമാനം വരെ ഉയർന്നതാണ്.

ഏഷ്യാ പസഫിക് മേഖലയിലെ 5,500 കമ്പനികളിലാണ് സർവ്വെ നടത്തിയത്. ഇന്ത്യയിൽനിന്ന് 313 സ്ഥാപനങ്ങളാണ് സർവ്വെയിൽ പങ്കെടുത്തത്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ തുടക്കക്കാരായ വൈറ്റ് കോളർ പ്രൊഫഷണലുകൾക്ക് ലഭിക്കുന്ന ശമ്പളം വളരെ കുറവാണ്. ഫിലിപ്പീൻസിൽ ഇത് 11,000 ഡോളറാണ്. ചൈനയിലാകട്ടെ ഇത് മറ്റ് രാജ്യങ്ങളുടെ ശമ്പള നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE