കോപ്പാ അമേരിക്കയിൽ അർജന്റീനയ്ക്ക് ജയത്തോടെ തുടക്കം

സാന്റാ ക്ലാരയിൽ നടന്ന കോപ്പാ അമേരിക്ക ഫുട്‌ബോൾ മാച്ചിൽ ചിലിയെ അർജന്റീന പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളികൾ നേടിയാണ് അർജന്റീന ജയിച്ചത്. എയിഞ്ചൽ ഡി മരിയയും എവർ ബെനഗേയും അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടി. പരിക്ക് മൂലം മെസ്സി കളിയിൽ നിന്നും വിട്ട് നിന്നിരുന്നു.

കഴിഞ്ഞ വർഷം ഒന്നിനെതിരെ നാല് ഗോളുകൾ നേടി ചിലി അർജന്റീനയെ തോൽപ്പിച്ചിരുന്നു. അർജന്റീനയുടെ സീനിയർ ടീമിന് 1993 കോപ്പയ്ക്ക് ശേഷം മേജർ ടൈറ്റിൽ ഒന്നും ലഭിച്ചിരുന്നില്ല.

NO COMMENTS

LEAVE A REPLY