നീലപ്പടയുടെ വിജയം അഥവാ ഒരു മധുര പ്രതികാരം

0

നിലവിലെ കോപ്പ അമേരിക്കയിലെ ചാമ്പ്യൻമാരായ ചിലിയെ പരാജയപ്പെടുത്തുമ്പോൾ അർജന്റീനയ്ക്കിത് മധുര പ്രതികാരം. ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നീലപ്പട കഴിഞ്ഞ വർഷം ലഭിച്ച തിരിച്ചടിയ്ക്ക് പ്രതികാരം തീർത്തത്. കോപ്പ അമേരിക്ക ഫുട്‌ബോളിലെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽത്തന്നെ ചാമ്പ്യൻമാരെ പരാജയപ്പെടുത്തിയതാകട്ടെ ലോക ഫുട്ബോളർ മെസ്സിയുടെ അസാന്നിധ്യം എന്നതും വ്യത്യസ്ഥമാകുന്നു.

അർജന്റീനയുടെ ഏയ്ഞ്ചൽ ഡി മരിയയാണ് അമ്പത്തിയൊന്നാം മിനുട്ടിൽ ആദ്യ ഗോൾ അടിച്ചത്. ചിലി പ്രതിരോധിക്കാൻ കഠിന ശ്രമങ്ങൾ നടത്തിയെങ്കിലും അടുത്ത എട്ടാം മിനുട്ടിൽ അടുത്ത ഗോളും പിറന്നു. എന്നാൽ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ മാത്രമാണ് നിലവിലെ ചാമ്പ്യൻമാർ ആശ്വാസ ഗോൾ നേടിയത്.

കഴിഞ്ഞ കോപ്പ ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടാണ് അർജന്റീനയ്ക്ക് കപ്പ് നഷ്ടപ്പെട്ടമായത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചിലി അന്ന് അർജന്റീനയെ പരാജയപ്പെടുത്തിയത്. അർജന്റീനയുടെ സീനിയർ ടീമിന് 1993 കോപ്പയ്ക്ക് ശേഷം മേജർ ടൈറ്റിൽ ഒന്നും ലഭിച്ചിരുന്നില്ല.

അർജന്റീന ടീം

റോമിറോ, മെർക്കാഡോ, ഒട്ടാമെൻഡി, മോറി, റോജോ, ബനേഗ, മഷരാനൊ, ഒഗസ്‌റ്റോ ഫെർണാണ്ടസ്, ഗെയ്റ്റൻ, ഡി മരിയ, ഹിഗ്വെയ്ൻ

ചിലി ടീം

ബ്രാവോ, ഇസ്സ, മെഡൽ, ജാറ, മെന, വിദാൽ, ഡയസ്, അരാൻഗ്യുയിസ്, സാഞ്ചസ്, ബ്യൂസജോർ, വർഗാസ്

ഇന്നത്തെ മത്സരം

അമേരിക്ക vs കോസ്റ്ററിക്ക
വേദി -സോൾജിയർ ഫീൽഡ്, ചിക്കാഗോ

കൊളൊമ്പിയ vs പരാഗ്വേ
വേദി – റോസ് ബൗൾ

Comments

comments

youtube subcribe