ഹോളിവുഡിലും ഗ്ലാമറസ്സാണ് ദീപിക

ബോളിവുഡിലെ താരസുന്ദരി ദീപിക പദുക്കോൺ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. അരങ്ങേറ്റ ചിത്രത്തിൽ ഗ്ലാമർ ഒട്ടും കുറയ്ക്കുന്നില്ല ദീപിക. വിൻ ഡീസൽ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ട്രിപ്പിൾ എക്‌സ്: ദ് റിട്ടേൺ ഓഫ് സാൻഡെർ കേജ് ആണ് ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം.

Destiny…. #thereturnofxandercage

A photo posted by Vin Diesel (@vindiesel) on

നായകൻ വിൻ ഡീസൽ തന്നെയാണ് ഇരുവരുടേയും ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിൻ ഡീസൽ, ടോണി ജാ എന്നിവരാണ് ചിത്രത്തിൽ നായകരായത്തെുന്നത്. ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത് എന്നാണ് പ്രമോ വീഡിയോ നൽകുന്ന സൂചന.

ഡി ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിന ദൊബ്രേവ് , ഐസ് ക്യൂബ് എന്നിവരാണ്ാ മറ്റ് താരങ്ങൾ.

NO COMMENTS

LEAVE A REPLY