Advertisement

റമദാനെ കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങൾ

June 7, 2016
Google News 1 minute Read

റമദാൻ നാളുകൾ വിശുദ്ധിയുടേതാണ്. ഇസ്ലാം മതസ്ഥരുടെ വിശ്വാസങ്ങളിൽ അധിഷ്ഠിതമായ പ്രാർത്ഥനാ നിമിഷങ്ങളാണ് നോമ്പുകാലം.

റമദാനെ കുറിച്ച് അറിയേണ്ട പത്തുകാര്യങ്ങൾ വായിക്കാം…

    • ഇസ്ലാം മത വിശ്വാസ പ്രകാരം റമദാൻ മാസത്തിൽ സ്വർഗ വാതിൽ തുറക്കപ്പെടുകയും നരകം അകറ്റപ്പെടുകയും ചെയ്യും.

 

    • മാസപ്പിറവിയ്ക്കനുസരിച്ചാണ് ഓരോ സ്ഥലങ്ങളിലും നോമ്പ് അനുഷ്ടിക്കുന്നത്. ഇത് ഓരോ രാജ്യങ്ങളിലും വ്യത്യസ്ഥമായിരിക്കും.

 

    • റമദാൻ മാസം വിശ്വാസികൾ ഭക്ഷണം, വെള്ളം, ലൈംഗിക ജീവിതം എന്നിവ ഒഴിവാക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.

 

    • സൂരോധയം മുതൽ സൂര്യാസ്തമയം വരെയും വ്രതം അനുഷ്ഠിക്കുന്നു.

 

    • സുന്നി മുസ്ലീങ്ങൾക്കിടയിൽ സൂര്യാസ്തമയത്തോടെ ആ ദിവസത്തെ വ്രതം അവസാനിക്കുമ്പോൾ ഷിയാ വിഭാഗക്കാർക്കിടയിൽ ഇത് അൽപ്പംകൂടി നീളും. അവസാന സൂര്യ കിരണവും അസ്തമിച്ചതിന് ശേഷം മാത്രമാണ് അവരുടെ വ്രതം പൂർണ്ണമാകുന്നത്.

ramadan

    • എല്ലാ ഇസ്ലാം മത വിശ്വാസികൾക്കിടയിലും നോമ്പെടുക്കുന്നത് നിർബന്ധമാണെങ്കിലും കുട്ടികൾ പ്രായമായവർ, ഗർഭിണികൾ രോഗികൾ ആർത്തവമുള്ള സ്ത്രീകൾ എന്നിവർക്ക് ഇതിൽ ഇളവ് നൽകുന്നുണ്ട്.

 

    • റമദാൻ മാസത്തിന്റെ അവസാനം പെരുന്നാൾ ആഘോഷമാണ

 

    • നോമ്പുകാലത്ത് മിക്ക മുസ്ലീം രാജ്യങ്ങളിലും പ്രവൃത്തി സമയം കുറച്ച് വ്രതാനുഷ്ഠാനത്തെ അനായാസ്സമാക്കുന്നത് പതിവാണ്.

 

    • ഹിജ്‌റ കലണ്ടർ പ്രകാരം ഒമ്പതാം മാസത്തിലാണ് റമദാൻ. പ്രവാചകനായ മുഹമ്മദ് നബി ഖുറാൻ ഭൂമിയിലേക്ക് എത്തിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം.

 

    • ഈജിപ്തുകാർ റമദാൻ നാളുകളിൽ ക്ലോക്ക് ടൈം ഒരു മണിക്കൂർ മുമ്പേ സെറ്റ് ചെയ്യുന്നത് പതിവാണ്. റമദാൻ കർമ്മങ്ങൾ 24 മണിക്കൂറിനുള്ളിൽ അനുഷ്ഠിക്കാനാണ് അവർ ഇങ്ങനെ ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here