സ്‌കൂൾ സർക്കാർ ഏറ്റെടുത്തേക്കും

0

മാലാപ്പറമ്പ് സ്‌കൂൾ ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, മുഖ്യമന്ത്രി, ധനമന്ത്രി ടി എൻ തോമസ് ഐസക്ക് എന്നിവർ സ്‌കൂൾ ഏറ്റെടുക്കൽ സംബന്ധിച്ച ചർച്ചകളിലാണ്. നിയമവശങ്ങളടക്കം പരിശോധിച്ച ശേഷം അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.

ജൂൺ എട്ടിന് മുമ്പ് സ്‌കൂൾ അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചതോടെ സ്‌കൂൾ അടച്ചു പൂട്ടുമെന്ന കാര്യത്തിൽ തീരുമാനം ആയിരുന്നു. എന്നാൽ സ്‌കൂൾ അടച്ചു പൂട്ടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടേയും സമരസമിതിയുടേയും നിലപാട്.

കൊണ്ടോട്ടിയിലെ മാങ്ങാട്ടുമുറി എ എൽ പി സ്‌കൂൾ പൂട്ടിയതിനു പിന്നാലെ മലാപ്പറമ്പ് സ്‌കൂളും പൂട്ടാൻ ഒരുങ്ങുകയായിരുന്നു. അതിനിെടയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന്‌ സ്‌കൂൾ ഏറ്റെടുക്കാനുള്ള നീക്കം

Comments

comments