ബോംബ് ഭീഷണി ഈജിപ്ഷ്യൻ വിമാനം തിരിച്ചിറക്കി

0

ബോംബ് ഭീഷണിയെ തുടർന്ന് ഈജിപ്ഷ്യൻ വിമാനം ഉസ്ബക്കിസ്ഥാനിൽ ഇറക്കി. ഈജിപ്തിലെ വിമാന അപകട പരമ്പരയിലെ ഏറ്റവും പുതിയ വാർത്തയാണ് ഇത്. എയർ ബസ് എ 330-220 വിമാനമാണ് ഉസ്ബക്കിസ്ഥാനിൽനിന്ന് 840 കിലോമീറ്റർ അകലെ ഉർഗെഞ്ച് വിമാനത്താവളത്തിൽ ഇറക്കിയത്.

135 യാത്രക്കാരെയും ഉദ്യാഗസ്ഥരേയും വിമാനത്തിൽവനിന്ന് ഒഴിപ്പിച്ചു. വിമാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ബോംബോ മറ്റ് സ്‌ഫോടക വസ്തുക്കളോ ലഭ്യമായില്ല. തുടർച്ചയായ വിമാനാപകടങ്ങൾ ഈജിപ്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം കുറച്ചട്ടുണ്ട്. ഇതിനിടയിലാണ് ബോംബ് ഭീഷണിയെ തുടർന്ന് വിമാനം യാത്രാ  മധ്യേ ഇറക്കിയത്.

Comments

comments