സോണിയ ഗാന്ധിക്കും, ചെന്നിത്തലയ്ക്കും എതിരെ നോട്ടീസ്

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റൽ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും പണം നൽകാത്തതിനെ തുടർന്ന് കരാറുകാരനായ രാജീവാണ് (ഹീതർ കൺസ്ട്രക്ഷൻസ് മനേജിങ്ങ് പാർട്ട്ണർ), സോണിയ ഗാന്ധിക്കും, രമേശ് ചെന്നിത്തലയ്ക്കും നോട്ടീസ് അയച്ചത്.

2.8 കോടി രൂപയാണ് സ്ഥാപനം പണി കഴിപ്പിച്ച വകയിൽ ഹീതർ കൺസ്ട്രക്ഷൻസിന് കോൾഗ്രസ്സ് നേതൃത്വം നൽകാനുള്ളത്. രമേശ് ചെന്നിത്തല അനുമതി നൽകിയ ഈ പ്രൊജക്ട് 2013 ൽ സോണിയ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.

സോണിയാ ഗാന്ധിക്കും, സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തലയ്ക്കും പുറമേ, ഗവേർണിങ്ങ് ബോഡി അംഗമായ മുൻമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY