റെയില്‍വേ ജീവനക്കാര്‍ സമരത്തിലേക്ക്

0

റെയില്‍വേ ജീവനക്കാര്‍ വന്‍ സമരത്തിനൊരുങ്ങുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 11മുതല്‍ അനിശ്ചിതകാല സമരത്തിനാണ് ജീവനക്കാര്‍ ഒരുങ്ങുന്നത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍ എന്ന സംഘടനയക്ക് കീഴില്‍ 13ലക്ഷത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രാഥമിക വിവരം. രാജ്യത്തെ മൊത്തം ട്രെയിന്‍ സര്‍വീസുകളേയും ഗുരുതരമായി ബാധിക്കുന്ന സമരമാകും ഇത്.
പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Comments

comments

youtube subcribe