പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് സെക്യൂരിറ്റി ജീവനക്കാർ യാത്രക്കാരെ ആക്രമിച്ചു

0

25 മീറ്റർ അകലെ നിന്നു നോക്കിയാൽ പോലീസ് ആണെന്ന് തെറ്റിദ്ധരിക്കുന്ന യൂണിഫോം ഉപയോഗിക്കരുതെന്ന പോലീസ് നിർദേശം നിലനിൽക്കുമ്പോഴും പോലീസ് യൂണിഫോമിന് സമാനമായ യൂണിഫോം ധരിച്ച് കെ എസ് ആർടിസി ജീവനക്കാരുടെ യാത്രക്കാർക്ക് നേരെയുള്ള കയ്യേറ്റം തുടരുകയാണ്.

ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപോ സെക്യൂരിറ്റി ജീവനക്കാരനാണ് പോലീസ് എന്നു പറഞ്ഞു പരസ്യമായി യാത്രക്കാരനെ മർദ്ധിച്ച് അവശനാക്കിയത്. രാത്രിയായാൽ പോലീസ് എന്ന് തെറ്റിദ്ധരിപ്പിച്ച് മദ്യപരുടെ കയ്യിൽനിന്ന് പണം പറ്റുന്നതും ഇവിടെ സ്ഥിരമാണെന്ന് യാത്രക്കാർ.

പോലീസ് എസ് ഐ യുടേതിന് സമാനമായ 2 സ്റ്റാർ വച്ചുള്ള യൂണിഫോം ആണ് ഇവിടത്തെ സെക്യൂരിറ്റി ചീഫിന്റേത്. പോലീസ് ഓഫീസർ മാരുടേതിന് സമാനമായ ബെൽറ്റും ഇവരുടെ യൂണിഫോമിന്റെ ഭാഗമാണ്. പോലീസ് യൂണിഫോമിനോട് സദൃശമായ യൂണിഫോം മാറ്റാൻ പോലീസ് നോട്ടീസ് നൽകിയിട്ടും കെ എസ് ആർ ടി സി അധികൃതർ നടപടി എടുത്തിരുന്നില്ല. അക്രമം നടത്തിയവർക്കെതിരെ നാട്ടുകാർ പോലീസിൽ പരാതി നൽകി കഴിഞ്ഞു.

Comments

comments

youtube subcribe