കാണാതെ പോകല്ലെ ഈ അധ്വാനം

0

അതി രാവിലെ ബസ് സ്റ്റാന്റും നമ്മുടെ പൊതു നിരതിതുകളും എങ്ങനെ വൃത്തിയായ് കിടക്കുന്നു എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? നമ്മൾ ഓരോർത്തരും സുഖമായി ഉറങ്ങുമ്പോൾ നമ്മുടെ ബസ് സ്റ്റാന്റും, റെയിൽവേ സറ്റേഷനുമെല്ലാം വൃത്തിയിക്കാൻ ചില മലുഷ്യർ ഉണർന്നിരുക്കുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ഈസ്റ്റ് ഫോർട്ട് ബസ് സ്റ്റാന്റ് വൃത്തിയാക്കുന്ന സ്ത്രീയെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ചേർക്കുന്നു. ആരുടേതെന്ന് വ്യക്തമാകാത്ത പല തവണ ഷെയർ ചെയ്യപ്പെട്ട ഒരു പോസ്റ്റ്. സമാനമായ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

road cleaningroad cleaning 2

“സമയം അതിരാവിലെ 3:30. ഞങ്ങൾ (ഞാനും എന്റെ കൂട്ടുകാരും) തിരുവനന്തപുരത്തെ ബുഹാരി ഹോട്ടലിൽ നിന്നും ആഹാരം കഴിച്ചു തിരികെ വീട്ടിൽ പോകുന്ന സമയം. ഈസ്റ്റ് ഫോർട്ട് ബസ് സ്റ്റാണ്ടിൽ ഒരു മദ്ധ്യവയസ്‌ക സ്റ്റാണ്ടും പരിസരവും തൂത്ത് വൃത്തിയാക്കുന്നു. ഞങ്ങൾ വണ്ടി തിരിച്ചെടുത്തു ആ ആന്റിയോട് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. അപ്പോൾ ആന്റി ചോദിച്ചു എന്തിനാ മക്കളെ ഫോട്ടോ എടുക്കുന്നെ? ഞങ്ങൾ പറഞ്ഞു: ഈ രാത്രിയിലും നഗരം വൃത്തിയാക്കുന്ന ആന്റിയെ ലോകം അറിയണം. അങ്ങനെ ഞങ്ങൾ ആന്റിയോടുള്ള എല്ലാ ബഹുമാനത്തോടെ ഫോട്ടോ എടുത്തു. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, അതിരാവിലെ ഈ ബസ് സ്റ്റാണ്ട് എങ്ങനെ വൃത്തിയായിരിക്കുന്നു എന്ന്. ഇപ്പോൾ മനസ്സിലായി, നമ്മൾ ഓരോർത്തരും സുഖമായി ഉറങ്ങുമ്പോൾ ഇങ്ങനെ ചില മഹത്‌വ്യക്തികൾ ഇതുപോലെ പലയിടത്തും നഗരം വൃത്തിയാക്കുന്നുണ്ടാവും.”

 

Comments

comments

youtube subcribe