ഒഴിവുദിവസത്തെ കളിയും ലെൻസും തിയേറ്ററുകളിലെത്തുന്നത് ഒരേ ദിവസം, ഇതിലെന്തോ പ്രശ്‌നമില്ലേ ?

ഒഴിവുദിവസത്തെ കളിയുടെ പ്രദർശന ദിവസം മറ്റൊരു ചെറുബജറ്റ് ചിത്രമായ ലെൻസുമായി ലാൽ ജോസ് എത്തുന്നു. ഒഴിവു ദിവസത്തെ കളി പ്രദർശിപ്പിക്കാനിരിക്കുന്ന ജൂൺ 17 ന് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രദർശനവും. ലെൻസിന്റെ പ്രദർശനം തങ്ങളുടെ ചിത്രത്തിന്റെ അതേ ദിവസംതന്നെയാക്കിയതിൽ പ്രതികരിച്ച് സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഒഴിവു ദിവസത്തെകളി കണ്ട ലാൽജോസ് ചിത്രം ഗംഭീര വിജയമാണെന്ന് പറഞ്ഞെങ്കിലും തിയേറ്ററിലെ വിജയസാധ്യതയെക്കുറിച്ച് സംശയമുള്ളതുകൊണ്ട് L J Films വഴി റിലീസ് ചെയ്യാമോ എന്ന ചോദ്യത്തിന് ഉറപ്പൊന്നും തന്നിരുന്നില്ല. അതിനുശേഷമാണ് ആഷിഖ് അബു എത്തുന്നതും ചിത്രം ഏറ്റെടുക്കുന്നതും. സനൽകുമാർ കുറിക്കുന്നു. പിന്നീടാണ് തന്റെ ചിത്രമടക്കം മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അദ്ദേഹത്തിന് പ്ലാൻ ഉണ്ടായിരുന്നെന്ന് അറിയുന്നത്. എന്നാൽ അപ്പോഴേക്കും ആഷിഖ് അബുവിന്റെ സഹായത്തോടെ കേരളം മൊത്തം ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറെടുത്തിരുന്നു എന്നും സനൽ.

ആദ്യം ജൂൺ 10ന് റിലീസ് ചെയ്യുമെന്നു പറഞ്ഞിരുന്ന ചിത്രം ജൂൺ 17 ന് തന്നെയാണ് റിലീസ് ചെയ്യുന്നത് എന്ന വാർത്ത അറിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിക്കുന്നു. മലയാള സിനിമയോട് ചെയ്യുന്ന സഹായങ്ങൾക്ക് ലാൽ ജോസിനോട് നന്ദി പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE