മുസ്ലീം സഹോദരങ്ങൾ നോമ്പെടുക്കുമ്പോൾ മറ്റുള്ളവർ പാലിക്കേണ്ടതെന്തെല്ലാം

0

വ്രതശുദ്ധിയുടെ പുണ്യം പൂക്കുന്ന മാസമാണ് റമദാൻ. ഈ മാസം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പകൽ മുഴുവൻ കഠിന വ്രതം അനുഷ്ഠിക്കുകയും, പ്രാർത്ഥന, ദാനം പോലുളുള സൽക്കർമ്മങ്ങളിൽ മുഴുകുകയും ചെയ്യുന്നു. നമ്മുടെ മുസ്ലീം സഹോദരങ്ങൾ നോമ്പ് നോക്കുമ്പോൾ മറ്റുള്ളവർ പാലിക്കേണ്ട ചില മര്യാതകളുണ്ട്.

1. വ്രതം അനുഷ്ഠിക്കുന്നവരുടെ മുന്നിൽ വെച്ച് ഭക്ഷിക്കാതെ ഇരിക്കുക. വൃദ്ധർ, കുട്ടികൾ, ഗർഭിണികൾ ഒഴികെ ഒട്ടുമിക്ക എല്ലാ മുസ്ലീങ്ങളും നോമ്പ് നോൽക്കാറുണ്ട്. സൗദി അറേബ്യൻ രാജ്യങ്ങളിൽ പൊതു സ്ഥലങ്ങളിൽ ഈ മാസം ഭക്ഷണം കഴിക്കാൻ പാടില്ല.

2. ഒഴിവാക്കാം വർക്ക് ലഞ്ചുകൾ : ജോലി സമ്പന്ധിച്ച് സുപ്രധാന കാര്യങ്ങൾ സംസാരിക്കാനും, തീരുമാനങ്ങൾ എടുക്കാനുമുള്ള സമയമായി മാറിയിരിക്കുന്നു ലഞ്ച് ടൈം. ഇതിനെ സ്‌നേഹപൂർവ്വം ‘വർക്ക് ലഞ്ച് ‘ എന്ന് വിളിക്കുന്നു. എന്നാൽ റമദാൻ മാസം ഇത്തരത്തിലുള്ള വർക്ക് ലഞ്ചുകൾ ഒഴിവാക്കുക.

3. ഇഫ്താർ ക്ഷണം തള്ളി കളയരുത് : നിങ്ങളുടെ മുസ്ലിം സുഹൃത്ത് വീട്ടിൽ നോമ്പ് തുറക്കാനും തുടർന്നുള്ള ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനും നിങ്ങളെ ക്ഷണിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും പോവുക. വ്രതം നോറ്റിട്ടില്ല, ഏല്ലെങ്കിൽ ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞ് ഇഫ്താറിൽ പങ്കെടുക്കാതെ ഇരിക്കരുത്.

4. ക്ഷമ പാലിക്കുക : വെളുപ്പിനെയും, രാത്രിയും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും പകൽ മുഴുവനുമുള്ള വ്രതം നിങ്ങളുടെ മുസ്ലീം സുഹൃത്തുക്കളെ തളർത്തിയേക്കാം. അതുകൊണ്ട് തന്നെ അവരോട് ക്ഷമപാലിക്കുക.

5. ഭാരം കുറക്കാനായി താനും നോമ്പ് എടുക്കുകയാണെന്ന് ഒരു മുസ്ലിമിനോട് പറയാതിരിക്കുക. കാരണം ഭാരം കുറക്കാനല്ല അവർ നോമ്പ് എടുക്കുന്നത്, മറിച്ച് ക്ഷമയും സഹനശേഷിയും പഠിക്കാനാണ്.

Comments

comments

youtube subcribe