കമല്‍ഹാസന്റെ സബാഷ് നായിഡുവിന്റെ പോസ്റ്റര്‍ പോലും പതിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ദളിത് സംഘടനകള്‍.

0

കമല്‍ഹസ്സന്റെ ഷൂട്ടിംഗ് പരോഗമിക്കുന്ന ചിത്രം സബാഷ് നായിഡുവിനെതിരെ ദളിത് സംഘടനകള്‍ രംഗത്ത്. ചിത്രം ഒരു ജാതിയെ മഹത്വവല്‍ക്കരിക്കുന്നു എന്ന പരാതിയുമായാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.
സബാഷ് നായിഡു എന്ന പേരു തന്നെ ഒരു ജാതിയെ ഉയര്‍ത്തിക്കാട്ടുന്നതിനാണ് എന്നാണ് സംഘടനകളുടെ ഭാഷ്യം. ചിത്രത്തിന്റെ പേര് മാറ്റണമെന്നും, തമിഴ്നാട് സര്‍ക്കാര്‍ പടം നിരോധിക്കണം എന്നുമാണ് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ചിത്രത്തിന്റെ ബാനറുകളും പോസ്റ്ററുകളും ഉയര്‍ത്താന്‍ സമ്മതിക്കില്ലെന്നും ഭീഷണിയുണ്ട്.

Comments

comments

youtube subcribe