ഇതിലും വ്യത്യസ്ഥമായ ട്രെയിലര്‍ സ്വപ്നങ്ങളില്‍ മാത്രം.

ഒരു വ്യത്യസ്തമായ കൊച്ചു പടം. അതുപോലെ ഒരു ട്രെയിലര്‍. ഒഴിവുദിവസത്തെ കളി എന്ന സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ മുങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമാകുകയാണ്. സനല്‍ കുമാര്‍ ശശിധരന്റെയാണ് ചിത്രം. ‘ഒഴിവുദിവസത്തെ കളി’ക്ക് 2015ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
പൂജ പോലുമില്ലാതെയാണ് ഷൂട്ടിങ് തുടങ്ങിയത്. നാടകകലാകാരന്മാരായ അഭിജയും ശ്രീധറുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. അരുണയും മാത്യുവും ചേര്‍ന്ന് നിര്‍മ്മിച്ച നിര്‍മ്മിച്ച ചിത്രത്തിന് ബാസില്‍ ജോസഫിന്റേതാണ് സംഗീതം. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയാണ് സിനിമയാക്കിയത്. സനല്‍കുമാര്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒരു തിരഞ്ഞെടുപ്പ് ദിവസം ഒഴിവുകാലം ഉല്ലസിക്കാനെത്തുന്ന മദ്യപരുടെ കഥ പറയുന്നു.ജൂൺ 17 ന് ചിത്രം റിലീസ് ചെയ്യും .

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe