ഒരു ട്രോളും ഇവിടെ ഏശില്ല!!

മമ്മൂട്ടി പറ‍ഞ്ഞപോലെ തന്നെ പുതിയ തലമുറയുടെ ആക്ഷേപഹാസ്യത്തിനുള്ള പുതിയ മാര്‍ഗ്ഗം തന്നെയാണ് ട്രോളുകള്‍. എന്നാല്‍ ചിലപ്പോഴൊക്കെ ചിലത് ഓവറായിപോകാറില്ലേ? സത്യമല്ലേ അത്? അങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഓടി തകര്‍ത്ത ഫോട്ടോയാണ് ഘാനയിലുള്ള സാങ്കി റ്റീത്തിന്റേയും കോജോ അമോഹുവിന്റേയും വിവാഹ നിശ്ചയ ഫോട്ടോ.
വണ്ണം കൂടിയ സാങ്കിയെ കൊജോ എടുത്തുനില്‍ക്കുന്ന ഫോട്ടോയ്ക്കാണ് ട്രോളന്മാര്‍ പൊങ്കാലയിട്ടത്. പലരും ആശംസയര്‍പ്പിച്ചെങ്കിലും സാങ്കിയുടെ ഫോട്ടോയ്ക്ക് നെഗറ്റീവ് കമന്റുകളും കുമിഞ്ഞ് കൂടി. എന്നാല്‍ നിങ്ങളുടെ മോശം കമന്റുകള്‍ക്ക് എന്റെ സന്തോഷം തകര്‍ക്കാന്‍ കഴിയില്ല എന്ന് സാങ്കി ഇന്‍സ്റ്റാഗ്രാമിലിട്ട കമന്റ് ട്രോളന്മാരെ മലര്‍ത്തിയടിച്ചത്. ട്രോളുകള്‍ പ്രചാരം നേടിയതിനേക്കാള്‍ ഇരട്ടി വേഗത്തിലാണ് സാങ്കിയുടെ ഈ കമന്റ് സോഷ്യല്‍ മീഡിയയെ കീഴ്പെടുത്തിയത്. ജൂണ്‍ 25 നാണ് ഇവരുടെ വിവാഹം. വിവാഹ ഫോട്ടോയും ഇത് പോലെ പോസ്റ്റ് ചെയ്യുമെന്നാണ് ഇരുവരും പറയുന്നത്.

2 sub-buzz-17055-1465206207-1

NO COMMENTS

LEAVE A REPLY