ഇന്ത്യയെ സൗദി അറേബ്യയാക്കണോ? ഉഡ്താ പഞ്ചാബിന് പിന്തുണയുമായി ബോളിവുഡ്

ഉഡ്താപഞ്ചാബ് എന്ന ബോളിവുഡ് ചിത്രം പഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിൽ 89 കട്ടുകൾ ആവശ്യപ്പെട്ട സെൻസർബോർഡ് നടപടിക്കെതിരെ ബോളിവുഡ് ഒന്നടങ്കം രംഗത്ത്.

പഞ്ചാബ് കഞ്ചാവ് ഉപയോഗിക്കുന്നവരുടെ നാടാണെന്ന തെറ്റായ സന്ദേശം നൽകുന്നുവെന്നാണ് ചിത്രത്തിനെതിരെ വന്ന ഒരു ആരോപണം. ഇതിനെതിരെ ഇന്ത്യയെന്താ സൗദിയാക്കണോ എന്നാണ് ബോളിവുഡ് സംവിധായകരും നിർമ്മാണ പ്രവർത്തകരും ഒരേ സ്വരത്തിൽ ചോദിക്കുകന്നത്. നമ്മുടെ ഇന്ത്യയെ സൗദി അറേബ്യയാക്കണോ എന്ന ചോദ്യം ഉന്നയിക്കുന്നത് പ്രശസ്ത സംവിധായകനായ മഹേഷ് ഭട്ട് ആണ്‌.

ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഉഡ്ത പഞ്ചാബ്. മഖ്ബൂല്‍,ഓംകാര, ഇഷ്‌കിയാ, ദേദ് ഇഷ്ഖിയാ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ അഭിഷേക് ഛൗബേയാണ് ഉഡ്താ പഞ്ചാബിന്റെ സംവിധായകന്‍. മലയാളിയായ രാജീവ് രവിയാണ് ക്യാമറ. അമിത് ത്രിവേദിയാണ് സംഗീതം. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളാണ് അനുരാഗ് കശ്യപ്.

NO COMMENTS

LEAVE A REPLY