‘വെള്ളം കൊടുത്തിട്ട് മതി വണ്ടി’യെന്ന് പിണറായി വിജയനോട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

വെള്ളത്തിന് മെട്രോയേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന് കാണിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പുതിയ മുഖ്യ മന്ത്രി പിണറായി വിജയനിൽ ഒരു നല്ല മനുഷ്യനുള്ളത് കൊണ്ട് ശുഭപ്രതീക്ഷയോടെ ഈ സങ്കടം പങ്കു വക്കുന്നു എന്നാണ് ഫെയ്സ് ബുക്കില്‍ അല്‍ഫോണ്‍സ്  എഴുതിയിരിക്കുന്നത്.
കുടിവെള്ളം ഇല്ലാത്ത ഓരോ സ്ഥലത്ത ബുദ്ധിമുട്ട് കാണുമ്പോൾ എനിക്ക് മെട്രോയിൽ പോകാൻ തോന്നുന്നില്ല. കേരളത്തിലെ ഓരോ വീട്ടിലും കുടിവെള്ളം ആയി എന്ന വാർത്ത കേൾക്കുന്ന ദിവസം ഞാൻ എന്ന മനുഷ്യൻ നല്ലോണ്ണം സന്തോഷിക്കും എന്നും അല്‍ഫോണ്‍സ് എഴുതുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

Selection_017

 

 

NO COMMENTS

LEAVE A REPLY