അഞ്ജു ബോബി ജോര്‍ജ്ജിനെ കായികമന്ത്രി ഇ.പി ജയരാജന്‍ ആക്ഷേപിച്ചതായി പരാതി. മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.

കായിക മന്ത്രി ഇ.പി ജയരാജന്‍ ആക്ഷേപിച്ചെന്ന് കാണിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. കായിക കാര്യങ്ങള്‍ സംസാരിക്കാനായി മന്ത്രിയെ കാണാനെത്തിയ തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നുമാണ് പരാതി. കൗണ്‍സിലിലെ സ്ഥലംമാറ്റം മുഴുവന്‍ റദ്ദാക്കാന്‍ മന്ത്രി ഫയലില്‍ എഴുതിയിരുന്നു. ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ മന്ത്രി തട്ടിക്കയറുകയായിരുന്നു

സ്പോര്‍ട്സ് കൗണ്‍സിലില്‍ അഴിമതിക്കാരെ കുത്തിത്തിരുകിയിരിക്കുകയാണെന്നും ആറുമാസത്തിനകം കൗണ്‍സില്‍ ഉടച്ചുവാര്‍ക്കുമെന്നും പറഞ്ഞായിരുന്നു ആക്ഷേപം എന്ന് അഞ്ജു പറയുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയ്ക്ക് ചെയ്ത വിമാന യാത്രകളുടെ തുക തിരിച്ചടപ്പിക്കുമെന്ന് വെല്ലുവിളിച്ചതായും അഞ്ജു പറയുന്നു.
അഞ്ജുവും കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടിയും ഒന്നിച്ചാണ് കഴിഞ്ഞദിവസം മന്ത്രിയെ കാണാന്‍ ചെന്നത്. നിലവിലെ ഭരണ സമിതിയെ പിരിച്ച് വിടുമെന്ന് മന്ത്രി പറഞ്ഞതായും അഞ്ജു പറഞ്ഞു.

NO COMMENTS

LEAVE A REPLY