ആറ്റിങ്ങൽ കാർ അപകടം; ഡോക്ടർ മരിച്ചു

ആറ്റിങ്ങൽ ഐ.ടി.ഐ.ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയായ ഡോ. സുമലക്ഷ്മി (30) മരിച്ചു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥിനിയാണ് സുമലക്ഷ്മി. പരുത്തിപ്പാറയിലാണ് താമസം. ഭർത്താവ് അജിത്തും (31) മകൾ ആദിയും (7 മാസം) പരിക്കുകളോടെ അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

NO COMMENTS

LEAVE A REPLY