Advertisement

ഒരിക്കലും മിസ്സ് ചെയ്യരുത് ഈ ‘ലേ’ കാഴ്ച്ചകൾ

June 9, 2016
Google News 1 minute Read

നിങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും കവർന്നെടുത്ത വർക്ക് ഡെസ്‌കിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ തോന്നുന്നുണ്ടോ ?? പൊടിയും ചൂടും നിറഞ്ഞ, തിരക്കു പിടിച്ച നഗര ജീവിതത്തിൽ നിന്ന് പ്രകൃതിയിലേക്കിറങ്ങി ശുദ്ധ വായു ശ്വസിക്കാൻ മനസ്സ് വെമ്പുന്നുണ്ടോ ?? എങ്കിൽ ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത….ദില്ലിയിൽ നിന്നും ലേയിലേക്ക് പോകുന്ന എച്ചടിആർസിയുടെ ബസ് സർവീസ് പുനരാരംഭിച്ചു കഴിഞ്ഞു.

ദില്ലിയിൽ നിന്നും പുറപ്പെടുന്ന ഈ ബസ് ചണ്ഡിഗർ, മണാലി, കെയ്‌ലോങ്ങ് തുടങ്ങിയ പ്രധാന ഇടങ്ങൾ കൂടാതെ പ്രകൃതിമനോഹരമായ ഗ്രാമങ്ങളിലൂടെയും കടന്ന് പോകുന്നു.

സാഹസീകതയെ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു യാത്രയായിരിക്കും ദില്ലിയിൽ നിന്നും ലേയിലേക്ക് ഉള്ളത്. 17,000 അടി ഉയരത്തിൽ ഉള്ള നിരവധി ചുരങ്ങളും, ദുർഘടം പിടിച്ച വഴികളുമാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. പക്ഷേ പേടിക്കണ്ട….പരിശീലനം ലഭിച്ച കഴിവുറ്റ ഡ്രൈവർമാരായിരിക്കും ഈ യാത്രയിലെ നിങ്ങളുടെ സാരഥി. 1353 രൂപയാണ് ബസ് ചാർജ്.

ഇനി ഈ യാത്രയിൽ നിങ്ങൾ കാണാൻ പോകുന്ന കാഴ്ച്ചകളെ കുറിച്ച് :

മണാലി

manali

വാക്കുകൾക്കതീതമാണ് മണാലിയുടെ മനോഹാരിത. മഞ്ഞുമൂടിയ മലകളും, പച്ച വിരിച്ച താഴ്‌വാരങ്ങളും കൂടിയതാണ് മണാലി.

manali 2

ബീസ് റിവർ, ഹിഡിംബാ ദേവി ടെംപിൾ, സൊലാങ്ങ് താഴ്‌വര, വൻ വിഹാർ നാഷണൽ പാർക്ക് തുടങ്ങി നിരവധി ഇടങ്ങളുണ്ട് ഇവിടെ കാണാൻ.

മണ്ഡി

mandi

വടക്കൻ ഷിംലയിലെ ഒരു ചെറിയ നഗരമാണ് മണ്ഡി.

mandi 2

ഗാന്ധർവ്വ്, മോതിപ്പൂർ ധർ, രെഹ്ര ധർ, തർണ തുടങ്ങിയ മലനിരകളാൽ ചുറ്റപ്പെട്ടതാണ് എന്ന പ്രത്യേകതയും മണ്ഡിക്കുണ്ട്.

തഗ്ലങ്ങ് ലാ

taglang la

17,480 അടി ഉയരത്തിൽ ഉള്ള ലഡാക്കിലെ മൗണ്ടൻ പാസ്സാണ് തഗ്ലങ്ങ് ലാ. ദുർഘടം പിടിച്ച വഴികൾ നിറഞ്ഞ ഇവിടെ ഒരു ഘട്ടം കഴിഞ്ഞാൽ ഓക്‌സിജൻ ലെവൽ താഴെ പോകും. ലോല ഹൃദയർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ യാത്ര.

taglang la 2

മേഘങ്ങളുടെ ഇടയലൂടെ ഒഴുകി നടക്കുന്നു എന്ന അനുഭൂതി ജനിപ്പിക്കുന്ന ഈ യാത്രയ്ക്ക് പകരം വയ്ക്കാൻ ഒരു സ്വപ്‌നത്തിനുമാവില്ല, അത് അനുഭവിച്ച് തന്നെ തീർക്കണം..കണ്ട് തന്നെ അറിയണം….

ലചുലുങ്ങ് ലാ

lachung la

മണാലി-ലേ ഹൈവേയിലെ 16,600 അടി ഉയരമുള്ള മൗണ്ടൻ പാസ്സാണ് ലചുലുങ്ങ് ലാ.

lachung la 2

സമുദ്രനിരപ്പിൽ നിന്നും 16,000 ൽ അധികം ഉയരത്തിലായത് കൊണ്ട് തന്നെ ചൊരുക്കും, ശ്വാസതടസവും ഉണ്ടാകാം.

കുളു

kulu

പിർ പഞ്ചാൽ, ലോവർ ഹിമാലയ, അപ്പർ ഹിമാലയ തുടങ്ങിയ പർവ്വത നിരകളോട് ചേർന്നുകിടക്കുന്ന കുളു ഏതൊരു ട്രെക്കറിന്റെയും സ്വപ്‌നമാണ്.

kulu 2

പച്ച ഡിയോഡർ കാടുകൾ കൊണ്ടും പടർന്ന് കിടക്കുന്ന ആപ്പിൾ തോട്ടങ്ങൾ എന്നിവ നിറഞ്ഞതാണ് കുളുവിലെ കുന്നുകൾ.

ബറലാച്ച ലാ

barlacha la 2

സൻസ്‌കർ മലനിരകളിലെ 16,040 അടി ഉയരമുള്ള പാസ്സാണ് ബറലാച്ച ലാ.

barlacha la

വർണ്ണശബളമായ പ്രാർത്ഥന പതാകകളാൽ അലങ്കരിക്കപ്പെട്ടതാണ് ബറലാച്ച ലായിലെ റോഡുകൾ.

ദർച്ച

darcha

ലഹോളിലെ ഒരു കൊച്ച് ഗ്രാമമാണ്, ഭാഗാ നദിക്കരയിൽ സ്ഥാതി ചെയ്യുന്ന ദർച്ച.

darcha 2

ഇവിടെയാണ് സഞ്ചാരികൾ കാമ്പ് ചെയ്യുന്നത്.

രൊഹ്തങ്ങ് ലാ

rohtang la

പൈൽ ഒഫ് കോർപ്‌സസ് (ശവശരീരങ്ങളുടെ കൂന) എന്നാണ് 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രൊഹ്തങ്ങ് ലായെ വിശേഷിപ്പിക്കുന്നത്.

rohtang la 2പരിദർശനത്തിനും (പനോരമിക് വ്യു) അപകടങ്ങൾക്കും പേര് കേട്ട സ്ഥലവും കൂടിയാണ് ഇത്.

സർച്ചു

sarchu 2

രാത്രിയിലെ ക്യാമ്പിങ്ങിന് പറ്റിയ ഇടമാണ് സർച്ചു.

sarchu

ഉപ്ഷി

upshi

ലേയുടെ തെക്ക് കിഴക്കൻ ഭാഗത്തുള്ള ഗ്രാമമാണ് ഉപ്ഷി. തനി നാടൻ ജീവിതശൈലിക്കും, സല്ക്കാരപ്രിയരായ ഗ്രാമീണർക്കും പേർ കേട്ട ഇടമാണ് ഇൻജസ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം.

മുമ്പൊക്കെ ലേയിലേക്ക് പോകണമെങ്കിൽ കൂട്ടുകാരോ, കുടുംബക്കാരോ തുണ വേണമായിരുന്നു. പക്ഷേ എച്ച് ആർ ടി സി യുടെ വരവോടെ ഇവിടേക്ക ഒറ്റക്കും യാത്രചെയ്യാൻ കഴിയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here