മുൻ സ്പീക്കർ ടി എസ് ജോൺ അന്തരിച്ചു

മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ടി എസ് ജോൺ അന്തരിച്ചു. കേരള കോൺഗ്രസ് സെക്യുലർ ചെയർമാനാണ്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലിരുന്നു അന്ത്യം.

കേരള കോൺഗ്രസ് രൂപീകരണം മുതൽ പാർട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ടി എസ് ജോൺ നാലു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976-77 കാലഘട്ടത്തിൽ നിയമസഭാ സ്പീക്കർ ആയിരുന്നു. 1978ലെ എ.കെ ആൻറണി മന്ത്രിസഭയിലും പിന്നീടുവന്ന പി.കെ. വാസുദേവൻനായർ മന്ത്രിസഭയിലും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE