മഡോണയുടെ മ്യൂസിക് ബാന്റ് എവർആഫ്റ്റർ ആദ്യ ലൈവ് ഷോയുമായെത്തുന്നു

0

തീവ്രം, യൂ റ്റൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ റോബി എബ്രഹാമും പ്രേമം ഫെയിം മഡോണയും ഒരുമിച്ചെത്തുന്ന മ്യൂസിക് ലൈവ് ഷോ ഗിഗ് നാളെ കൊച്ചിയിൽ. ഇവരുടെ എവർ ആഫ്റ്റർ ബാന്റ് സംഘടിപ്പിക്കുന്ന ആദ്യ ലൈവ് ഷോ ആണ് ഗിഗ്. നാളെ വൈകീട്ട് കൊച്ചിയിലെ റാഡിസൺ ബ്ലൂവിലാണ് ഷോ.

എവർആഫ്റ്ററിന്റെ യൂട്യൂബ് ഹിറ്റുകളായ വെറുതെ, പ്രണയമേ, ബ്രൂട്ടസ് എന്നീ ഗാനങ്ങളടക്കം 12 ഗാനങ്ങൾ ഉൾപ്പെടുത്തിയാണ് ലൈവ് ഷോ ഒരുക്കിയിരിക്കുന്നത്. അശ്വിൻ ആര്യൻ, ജോയൽ വർഗീസ്, ജോൺ തോമസ്, റെക്‌സ് ജോർജ് എന്നിവരാണ് ബാന്റിലെ മറ്റ് അംഗങ്ങൾ. സൗണ്ട് എഞ്ചിനിയർ വിനീത് ജയ്, ബാന്റ് മാനേജർ രഞ്ജിനി മേനോൻ.

Comments

comments

youtube subcribe