മുല്ലപ്പെരിയാർ വിഷയത്തിൽ മാധ്യമങ്ങൾ തെറ്റിധാരണയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി

0

മുല്ലപ്പെരിയാർ വിഷയത്തിൽ മാധ്യമങ്ങൾ തെറ്റിധാരണയുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ തമിഴ്‌നാടുമായി സംഘർഷത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ കേരളത്തിന് ഒറ്റയ്ക്ക് ഡാം നിർമ്മിക്കാനാകില്ലെന്നും ഇതിന് തമിഴ് നാടിന്റെ പിന്തുണയും കേന്ദ്രസഹായവും വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സമിതി ഡാമിന്റെ ബലക്ഷയം പരിശോധിക്കണം.

അതേസമയം അതിരപ്പള്ളിയിൽ ആശയക്കുഴപ്പം ഇല്ലെന്നും ഇതേ കുറിച്ച് അധികം പരാമർശനത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

comments

youtube subcribe