മഴ.. മഴ.. 12 വരെ കനത്ത മഴ

ജൂണ്‍ 12 വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12 നു ശേഷം മഴ ദുര്‍ബലമാകുമെങ്കിലും 16 ഓടെ വീണ്ടും ശക്തി പ്രാപിയ്ക്കും.
കേരളത്തിന് പുറമെ ലക്ഷദ്വീപ്, കര്‍ണ്ണാടകത്തിലെ തെക്കന്‍ പ്രദേശങ്ങള്‍, ചെന്നൈ എന്നിവിടങ്ങളിലും കാലവര്‍ഷം ആരംഭിച്ചു കഴിഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE