നമ്പർ 13 ഓൺ റോഡ്

0

ഒടുവിൽ 13ആം നമ്പർ കാർ ധനമന്ത്രി തോമസ് ഐസക്കിന് തന്നെ ലഭിച്ചു. ഇനി ആ കാർ റോഡിൽ കാണാം. അശുഭ ലക്ഷണമെന്നാരോപിച്ച് മന്ത്രിമാർ മാറ്റി നിർത്താറുള്ള 13ആം നമ്പർ കാർ അദ്ദേഹം ചോദിച്ച് വാങ്ങുകയായിരുന്നു.

13ആം നമ്പറും പ്രേതബാധയുള്ള വീടും കമ്യൂണിസ്റ്റ് പാർടിയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ വേണ്ടി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഉപയോഗിച്ച ആയുധമാണ്. അശുഭമെന്ന ധാരണയാൽ ഇടത് മന്ത്രിമാരും എംഎൽഎമാരും 13ആം നമ്പർ കാറും എംഎൽഎ ഹോസ്റ്റലിലെ 13ആം നമ്പർ മുറിയും ഏറ്റെടുക്കുന്നില്ലെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാൽ ഇതോടെ 13ആം നമ്പറിന് ആവശ്യക്കാരേറുകയാണുണ്ടായത്.

ഇങ്ങനെ അശുഭമെന്ന് പറഞ്ഞ് ഒഴിവാക്കിയ പലതും ചോദിച്ചുവാങ്ങിയിട്ടുണ്ട് കേരളത്തിലെ എംഎൽഎമാരും എംപിമാരും. എംഎൽഎ ഹോസ്റ്റലിലെ 13ആം നമ്പർ മുറി ചോദിച്ച് വാങ്ങിയത് ഇടത് എംഎൽഎ സൈമൺ ബ്രിട്ടോ. തന്റെ 12 എ മുറിയിൽൽനിന്ന് 13 ആം നമ്പർ മുറിയിലേക്ക് മാറ്റിത്തരാൻ ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഫൂലൻ ദേവി എംപി വെടിയേറ്റ് മരിച്ച ഔദ്യോഗിക ബംഗ്ലാവിൽ പ്രേത ബാധയുണ്ടെന്ന് പറഞ്ഞ് ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ഈ ബംഗ്ലാവ് ചോദിച്ചു വാങ്ങുകയായിരുന്നു കേരളത്തിൽ നിന്നുള്ള ഇടത് എംപി എ സമ്പത്ത്.

Comments

comments

youtube subcribe