ഇപി ജയരാജിനെ പിന്തുണച്ച് പിണറായി

അഞ്ചു ബോബി ജോർജിനോട് കായിക മന്ത്രി ഇപി ജയരാജൻ അപമര്യാദയായി പെരുമാറിയിട്ടിലെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. വിമാനം ഉപയോഗിക്കുന്നതിനെ കുറിച്ച് മാത്രമാണ് ജയരാജൻ ചോദിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മന്ത്രി സഭ അഞ്ചുവിന് ചില പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു. ഇതേ കുറിച്ചാണ് ജയരാജൻ ചോദിച്ചതെന്നും അതെങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

കായിക മന്ത്രി ഇ.പി ജയരാജനെതിരെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. സ്‌പോർട്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നും പരുഷമായി സംസാരിച്ചെന്നുമാണ് പരാതി.

NO COMMENTS

LEAVE A REPLY