ഉഡ്താ പഞ്ചാബിന് പിന്തുണയുമായി ശ്യാം ബെനഗൽ

പ്രശസ്ത സിനിമാ സംവിധായകൻ ശ്യാം ബെനഗൽ ഉഡ്താ പഞ്ചാബിന് അനുകൂല നിലപാടുമായി രംഗത്ത്. നിലവിൽ സെൻസർ ബോർഡ് പുനരുദധാരണ സമിതിയുടെ തലവനാണ് ശ്യാം ബെനഗൽ. സെൻസർ ബോർഡ് ചെയർമാൻ പഹ്‌ലജ് നിഹലാനി 89 കട്ടുകൾ നിർദ്ദേശിച്ചിരിക്കുന്ന ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തെ അഭിനന്ദിച്ച്് രംഗത്തെത്തിയിരിക്കുന്നത്. മയക്കുമരുന്ന് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

പഞ്ചാബ് എന്ന സംസ്ഥാനം ചിത്രത്തിൽ വരുന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രമാണ്. ഒരു അതിർത്തി സംസ്ഥാനത്തിന് ദക്ഷിണ എഷ്യയിൽനിന്ന് ലഹരി ലഭിക്കുന്നു എന്നതാണ് ചിത്രം പറയുന്നത് എന്നും ശ്യാം ബെനഗൽ പറഞ്ഞു.

ഇതൊരു ശക്തമായ പ്രശ്‌നമാണ്. പഞ്ചാബിലെ ജനങ്ങൾ കൂടുതൽ ജഗരൂകരാകേണ്ട വലിയ പ്രശ്‌നം എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ചിത്രത്തെ തെറ്റായ കണ്ണിലൂടെ നോക്കിക്കാണുകയും അതിന്റഎ ഗൗരവതരമായ കാഴ്ചയെ മറക്കുകയും ചെയ്യുന്നതായും ബെനഗൽ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE