വിഴിഞ്ഞം പദ്ധതിയിൽ ആശങ്ക വേണ്ട. സമയബന്ധിതമായി നടപ്പിലാക്കുമെന്ന് അദാനി

Vizhinjam-master-plan

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കരൺ അദാനി. പദ്ധതി നിശ്ചയിച്ച സമയത്തുതന്നെ പൂർത്തിയാക്കും. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ആശങ്കകൾ വേണ്ടെന്നും അദാനി പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദാനി.

ഇന്ന് വൈകുന്നേരമാണ് അദാനി മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തെത്തി യത്. പത്തുമിനുട്ടിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായും അദാനി ചർച്ച നടത്തി.

NO COMMENTS

LEAVE A REPLY