ആലപ്പുഴയില്‍ മീന്‍ പിടുത്തക്കാര്‍ പോയ വള്ളം കടലില്‍ മറിഞ്ഞതായി സംശയം.

ആലപ്പുഴയില്‍ ബോട്ട് മറിഞ്ഞതായി സംശയിക്കുന്നു. മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് കടലില്‍ മറിഞ്ഞതായി സംശയിക്കുന്നത്.
ഇവിടുന്നു തന്നെ മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികളാണ് പോലീസിനെ ഈ വിവരം അറിയിച്ചത്. ബീച്ച് പരിസരത്ത് നിന്ന് ലഭിച്ച വള്ളത്തിന്റെ കഷ്ണങ്ങള്‍ കണ്ട് തൊഴിലാളികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് പോലീസ് തെരച്ചില്‍ ആരംഭിച്ചത്.  ഇപ്പോള്‍ പോലീസും മത്സ്യത്തൊഴിലാളികളും കടലില്‍ തെരച്ചില്‍ നടത്തുകയാണ്. നേവിയുടെ ഹെലികോപ്റ്റര്‍ ആലപ്പുഴ ബീച്ച് സമീപത്ത് തിരച്ചില്‍ നടത്തുണ്ട്. ബോട്ടാണോ വള്ളമാണോ അപകടത്തില്‍ പെട്ടതെന്ന് വ്യക്തമായിട്ടില്ല. രൂക്ഷമായ കല്‍ക്ഷോഭം നടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം പ്രയാസകരമാണ്.

NO COMMENTS

LEAVE A REPLY