ദൃശ്യമികവിന് പുതിയ പൂര്‍ണ്ണത നല്കി ഫ്ളവേഴ്സിന്റെ 360 ഡിഗ്രി വെബ് സൈറ്റ്

നവമാധ്യമരംഗത്ത് ദൃശ്യ മികവിലേക്ക് ഫ്ളവേഴ്ലിന്റെ പുതിയ ചുവട് വയ്പ്പ് കൂടി. 360ഡിഗ്രി വീഡിയോ ദൃശ്യങ്ങളുടെ സമാഹരണമൊരുക്കിയ ഫ്ളവേഴ്സിന്റെ പുതിയ വെബ് സൈറ്റാണ് പുതിയ ദൃശ്യഭാഷ രചിക്കുന്നത്.
www.flowers360.tv എന്ന ലിങ്കില്‍ സൈറ്റ് കാണാം.
ഒരു ദൃശ്യത്തിന്റെ എല്ലാ വശങ്ങളില് നിന്നും വീഡിയോ കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത. അക്ഷരാര്‍ത്ഥത്തില്‍ വീഡിയോ എടുത്ത എടുത്ത സ്ഥലത്ത് എത്തിച്ചേര്‍ന്ന അനുഭവമാണ് കാഴ്ചക്കാരന് ലഭിയ്ക്കുക. ദൃശ്യങ്ങളുടെ പൂര്‍ണ്ണത അവകാശപ്പെട്ടിരുന്ന 3D യേക്കാൾ സ്വീകാര്യതയാണ് 360 യ്ക്ക്. നിലവില്‍ ഹൈ റെസല്യൂഷന്‍ വീഡിയോകളേക്കാള്‍ മൂന്നരിട്ടി വ്യക്തതയുണ്ടാകും ഈ ചിത്രങ്ങള്‍ക്ക്.
www.flowers360.tv ദൃശ്യ സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ആദ്യത്തെ വെബ്സൈറ്റാണ്. ഇതോടെ വിദ്യാഭ്യാസത്തിനും, വിനോദത്തിനും, വ്യാപാരത്തിനും ഒരു പോലെ പ്രയോജനപ്പെടുത്തുന്ന ഒരു പ്ലാറ്റഫോമാകും ഇത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here