ജിഷാ കൊലക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

jisha-murder

ജിഷയുടെ കൊലയാളി എന്ന് സംശയിക്കുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. മൊഴിയില്‍ പറഞ്ഞിരുന്ന മഞ്ഞ ഷര്‍ട്ടുകാരന്‍ എന്ന് സംശയിക്കുന്ന ആളിന്റെ വീഡിയോ ദൃശ്യങ്ങളാണ് ലഭിച്ചത്.ദൃശ്യത്തില്‍ ജിഷയും ഉണ്ട്. ഉച്ചയോടെ ഇവര്‍ രണ്ട് പേരും  ജിഷയുടെ വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ജിഷയുടെ വീടിന് സമീപത്തെ വളം വില്‍പ്പന കേന്ദ്രത്തിലെ സിസിടിവി യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കൊല്ലപ്പെടുന്നതിന്റെ അന്ന്  രാവിലെ ജിഷ കോതമംഗലത്തേയ്ക്ക് പോയതായി വിവരം ലഭിച്ചിരുന്നു. അവിടുത്തെ വീഡിയോ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE