ഒടുക്കം പൂട്ടുവീണു. മലാപ്പറമ്പ് സ്ക്കൂള്‍ പൂട്ടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

0
65

മലാപ്പറമ്പ് സ്ക്കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ ഏല്‍പ്പിച്ചു. എ.ഇ.ഒ ആണ് റിപ്പോര്‍ട്ട് കൈമാറിയത്. താക്കോല്‍ സ്ക്കൂള്‍ മാനേജറിനെ കോടതി വഴി ഏല്‍പ്പിക്കുകയും ചെയ്തു. ഇതോടെ സ്ക്കൂള്‍ പ്രശ്നം സംബന്ധിച്ച കോടതി നടപടികള്‍ പൂര്‍ത്തിയായി. സ്ക്കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നടപടികള്‍ കോടതി ഉത്തരവ് പൂര്‍ത്തിയായതിനു ശേഷം മതിയെന്നായിരുന്നു കോടതി നിര്‍ദേശം.
ഇപ്പോള്‍ കോഴിക്കോട് കളക്ട്രേറ്റിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

NO COMMENTS

LEAVE A REPLY