മഴയല്ലേ? കുട്ടികള്‍ക്ക് ഷൂസും സോക്സും വേണ്ട-ബാലാവകാശ കമ്മീഷന്‍

0

മഴക്കാലത്ത് സ്ക്കൂള്‍ യൂണിഫോമിനൊപ്പം ഷൂവും സോക്സും ധരിക്കാന്‍ സ്ക്കൂളുകള്‍ അധികൃതര്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാനത്തെ മുഴുവന്‍ സ്ക്കൂള്‍ അധികൃതര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം എത്തിയ്ക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, സി.ബി.എസ്. ഇയുടെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി നിര്‍ദേശം നല്‍കി കഴിഞ്ഞു. ഈ വിഷയത്തിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് പത്ത് ദിവസത്തിനകം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments