ഓര്‍ഡര്‍ ചെയ്തത് മൊബൈല്‍, ലഭിച്ചത് കല്ലുും ഒരു ചാര്‍ജറും!!

0

ഓണ്‍ലൈന്‍ സെറ്റ് വഴി മൊബൈല്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് കല്ല് ലഭിച്ചതായി പരാതി. തിരുവനന്തപുരത്ത് ടെക്ക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ എന്ന യുവാവിനാണ് ഈ അനുഭവം.
ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് ആമസോണില്‍  ഗ്യാലക്സി എ 5എന്ന ഫോണ്‍ പ്രവീണ്‍ ഓര്‍ഡര്‍ ചെയ്തത്. തുക ഓണ്‍ലൈനായി അടയക്കുകയും ചെയ്തു. ഇത് കഴിഞ്ഞ് മൊബൈല്‍ ഉടന്‍ ഡെലിവറിചെയ്യുമെന്ന് ഫോണ്‍ സന്ദേശവും ലഭിച്ചു. പറഞ്ഞ പോലെ ഇന്നലെ സാധനം എത്തി. എന്നാല്‍ തുറന്നു നോക്കിയപ്പോള്‍ അതില്‍ കല്ലായിരുന്നു. ഒപ്പം ഒരു ചാര്‍ജറും. സൈറ്റ് അധികൃതരെ വിവരം അറിയിച്ചപ്പോള്‍ ഉടന്‍ പരിഹരിക്കാമെന്ന മറുപടി ലഭിച്ചെങ്കിലും നിയമനടപടി സ്വീകരിക്കാന്‍ പോകുകയാണ്  യുവാവ്.

Comments

comments

youtube subcribe