പ്ലാസ്റ്റിക്ക്-റബ്ബർ മാലിന്യങ്ങൾ കത്തിയ്ക്കുന്നത് ഹൈക്കോടതി നിരോധിച്ചു

0

പ്ലാസ്റ്റിക്ക്-റബ്ബർ മാലിന്യങ്ങൾ കത്തിയ്ക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ഇത്തരം വസ്തുക്കൾ കത്തിക്കുന്നത് മൂലം ഉണ്ടാകാവുന്ന അന്തരീക്ഷ മലിനീകരണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഉത്തരവ്. പൊതുതാത്പര്യ ഹർജിയിന്മേലാണ് ഉത്തരവ് വന്നിരിക്കുന്നത്. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.
ഇവ കത്തിയ്ക്കുന്നത് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവികൾ, മേയർമാർ എന്നിവർക്ക് നിർദേശം നൽകി.

Comments

comments

youtube subcribe