കുമരകത്ത് പ്രിയങ്ക ചോപ്രയുടെ പ്രതിഷേധം ; പള്ളിയുടെ നടപടി വിവാദത്തിൽ

തന്റെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്‌കാരം നടത്താന്‍ അനുവദിക്കാതിരുന്ന കുമരകത്തെ പള്ളിക്കെതിരെ പ്രതിഷേധം അറിയിച്ച് ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര. സെമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ച പള്ളി നടപടി തികച്ചും ദൗര്‍ഭാഗ്യകരമായി പോയെന്നാണ് പ്രീയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.
ജൂണ്‍ മൂന്നിനാണു പ്രിയങ്കയുടെ മുത്തശ്ശി മേരി ജോണ്‍ അഖൗരി മരിച്ചത്. അഞ്ചാം തീയ്യതി കോട്ടയത്തെത്തിച്ച മൃതദേഹം കുമരകത്തെ ദേവാലയ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണു സംസ്‌കരിച്ചത്. സംസ്കാര ശുശ്രൂഷയില്‍ പ്രീയങ്ക പങ്കെടുത്തിരുന്നു.
എന്നാല്‍ കീഴ് വഴക്കങ്ങളും ദേവാലയ ഭരണഘടനയുമാണ് പാലിച്ചത് എന്നാണ് ആറ്റാമംഗലം പള്ളി വികാരി ഫാദര്‍ സൈമണ്‍ മാനുവല്‍ പ്രതികരിച്ചു.സഭയ്ക്കും ഇടവകയ്ക്കും പ്രിയങ്കയല്ല, ഇടവകാംഗങ്ങളാണ് പ്രധാനമെന്നും വികാരി പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE