ബി.ജെ.പി കാണിക്കുന്നത് ദളിത് പ്രേമമല്ല മറിച്ച് തട്ടിപ്പാണെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

0

ബി.ജെ.പിയുടെ ദളിത് പ്രേമം വെറും തട്ടിപ്പാണെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ ദളിത് കുടുംബത്തോടൊപ്പം കഴിക്കാന്‍ പോയത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ അവരെ മുന്‍കൂട്ടി അറിയിച്ച ശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മെയ് 31 നാണ് അലഹബാദില്‍ കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ പോയ അമിത് ഷാ വാരണസിയിലെ ജോഗിയാപൂര്‍ ഗ്രാമത്തില്‍ ദളിത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചത്. ഇത് രാജ്യമൊട്ടുക്കും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഉജ്ജയനിയിലെ ക്ഷിപ്ര നദിയില്‍ ഒരു ദളിത് കുളി തന്നെ ആരംഭിച്ചിട്ടുണ്ട്. അത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണെന്നും ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി പരിഹസിച്ചു.

Comments

comments

youtube subcribe