Advertisement

റബ്ബർ സത്യാഗ്രഹമൊക്കെ ഉരുകിപ്പോയി ; തായ് ലാൻഡിൽ നിന്ന് 3 ലക്ഷം ടൺ ഇറക്കുന്നു

June 11, 2016
Google News 1 minute Read

ജോസ് കെ മാണി തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ സത്യാഗ്രഹമൊക്കെ മനോരമയുടെ മുൻപേജിൽ വരുത്തിയത് മാത്രം മിച്ചം. കേന്ദ്ര സർക്കാരിന്റെ ഒത്താശയിൽ 3 ലക്ഷം ടൺ ഇന്ത്യയിലേക്ക് ഇറക്കുന്നു. കേരളത്തിന് ഇക്കാര്യത്തിലുള്ള അപ്രമാദിത്തം തച്ചു തകർക്കാൻ പോന്ന തീരുമാനത്തിനോട് പക്ഷെ മാണിയും മകൻ ജോസ് കെ മാണിയും പ്രതികരിച്ചിട്ടില്ല.

ആഭ്യന്തര വിപണിയിൽ റബർ വില അനിശ്ചിതത്വത്തിൽ തുടരുമ്പോൾ, തായ് ലാൻഡിൽ നിന്നു മൂന്നുലക്ഷം ടൺ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാൻ രാജ്യത്തെ റബർ അധിഷ്ഠിത വ്യവസായികളുടെ സംഘടന നീക്കം തുടങ്ങി.ഇത്തരത്തിൽ 3 ലക്ഷം ടൺ കൂടി വിപണിയിൽ എത്തുന്നതോടെ റബ്ബർ കർഷകരുടെ നില വീണ്ടും പരിതാപകരം ആകും. ഇതിൻറെ പ്രാരംഭ ചർച്ചകൾ തായ്‌ലൻഡ് റബർ അഥോറിറ്റി അധികൃതരുമായി ആരംഭിച്ചു. അവരുടെ ഉന്നതതല സംഘം ഇപ്പോൾ ഇന്ത്യയിലുണ്ട്.

ഒരു വർഷം പത്തു ലക്ഷം ടൺ റബറാണ് ഇന്ത്യയിൽ ആവശ്യം. എന്നാൽ, ആഭ്യന്തര ഉത്പാദനം അഞ്ചു ലക്ഷം ടണ്ണേയുള്ളൂ. ഈ സാഹചര്യത്തിലാണു റബർ ഇറക്കുമതി വേണ്ടിവരുന്നതെന്ന് ഓൾ ഇന്ത്യ റബർ ഇൻഡസ്ട്രീസ് പ്രസിഡൻറ് മൊഹീന്ദർ ഗുപ്ത. റബർ വിലയിടിവ് രൂക്ഷമാവുകയും റബർ കർഷകർ പ്രതിസന്ധിയിലാവുകയും ചെയ്തതോടെ കേന്ദ്ര സർക്കാർ ഏപ്രിലിൽ ഇറക്കുമതിച്ചുങ്കം 25 ശതമാനത്തിൽ നിന്നു 30 ശതമാനമാക്കിയിരുന്നു.

rubber

മൂന്നു ലക്ഷം ടൺ റബർ വിദേശത്തുനിന്ന് ഇന്ത്യൻ വിപണിയിലെത്തിയാൽ ആഭ്യന്തര റബറിൻറെ വിലയും ഡിമാൻഡും വീണ്ടും സാരമായി ഇടിയുമെന്ന ആശങ്ക ഉയർന്നുകഴിഞ്ഞു. കേന്ദ്ര വാണിജ്യമന്ത്രാലയം സമഗ്രമായ ദേശീയ റബർ നയം പ്രഖാപിക്കാനിരിക്കെയാണു തിടുക്കത്തിൽ മൂന്നുലക്ഷം ടൺ ഇറക്കുമതി ചെയ്യാൻ ശ്രമം തുടങ്ങിയതെന്നും സംശയിക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിലെ റബർ ഉത്പാദന ത്തിൽ 13% കുറവുണ്ടാ യെന്ന് വ്യവസായികൾ വാദിക്കുന്നു. 5.36 ലക്ഷം ടൺ മാത്രമാണ് ഉത്പാദിപ്പിച്ചത്. ഇറക്കുമതി 3% വർധിച്ച് 4.54 ലക്ഷം ടണ്ണാുകകയും ചെയ്തു. ആഭ്യന്തര റബറിനെക്കാൾ ഗുണനിലവാരം ഇറക്കുമതി റബറിനാണെന്നും വ്യവസായികൾ പറയുന്നു.

തായ്‌ലൻഡ് അതോറിറ്റിയുടെ ഗവർണർ ടൈറ്റസ് സുക്‌സാർദിൻറെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഇന്ത്യയിലെത്തി റബർ ഉത്പന്ന-റബർ അധിഷ്ഠിത വ്യവസായികളുമായി നേരിട്ടു ചർച്ച നടത്തുന്നത്. രണ്ടുലക്ഷം ടണ്ണോളം റബർ നിലവിൽ തായ്‌ലൻഡിൽനിന്ന് ഇന്ത്യയിലെത്തുന്നുണ്ട്. ഇത് ഇരട്ടിയാക്കണമെന്നാണു തായ്‌ലൻഡ് അധികൃതരുടെ അഭ്യർഥന. തായ്‌ലൻഡിൽ വൈകാതെ പ്രവർത്തനം തുടങ്ങുന്ന റബർ-ടയർ വ്യവസായ സിറ്റിയിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ റബർ-ടയർ വ്യവസായികളെ ടൈറ്റസ് സുക്‌സാർദ് ക്ഷണിച്ചിട്ടുമുണ്ട്.

രണ്ടു രാജ്യങ്ങൾക്കും ഏറെ ഗുണമുണ്ടാക്കുന്നതാണ് ഇറക്കുമതിയെന്ന് ഓൾ ഇന്ത്യ ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഡയറക്റ്റർ ജന റൽ രാജീവ് ബുധ്രജ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here