ബിഡിജെഎസിന് പ്രധാന പദവികൾ നൽകാൻ തീരുമാനം

എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് രണ്ട് പ്രധാന പദവികൾ നൽകാൻ തീരുമാനം. നാളികേര വികസന ബോർഡ് ,സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ എന്നിവയാണ് ബിഡിജെഎസിന് നൽകുക. വെള്ളാപ്പള്ളി അമിത്ഷാ കൂടിക്കാഴ്ചയിലാണ് തീരുമാനം.

സി.കെ ജാനുവിനെ ട്രൈബൽ വെൽഫെയർ ബോർഡ് അംഗമാക്കാനും ചർച്ചയിൽ ധാരണയായി. ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട രണ്ട് സ്ഥാനങ്ങൾ തന്നെയാണ് അവർക്ക് നൽകിയിരിക്കുന്നതെന്നാണ് അറിയുന്നത്. കേരളത്തിൽ എൻഡിഎ യുടെ പ്രവർത്തനം ശക്തിപ്പെടുത്താനും അതിനായി പ്രധാന ഘടകക്ഷികളെ ഉയർത്തിക്കൊണ്ടുവരാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.

NO COMMENTS

LEAVE A REPLY