ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു

വെറും 22 വയസ്സ് മാത്രം പ്രായമുള്ള പ്രമുഖ പോപ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു. അമേരിക്കയിൽ ഫ്‌ളോറിഡ സംഗീത പരിപാടിക്കിടെ വെടിയേറ്റാണ് ക്രിസ്റ്റീന മരിച്ചത്. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടെയാണ് ക്രിസ്റ്റീനയ്ക്ക്  വെടിയേറ്റത്.  ഒര്‍ലന്‍ഡോയില്‍ ദ പ്ലാസ ലൈവില്‍ ബിഫോര്‍ യു എക്‌സിറ്റ് എന്ന ബാന്‍ഡിനൊപ്പം പരിപാടി അവതരിപ്പിച്ച ശേഷം പുറത്തേക്കിറങ്ങുമ്പോഴാണ്‌ സംഭവം.  ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ പ്രാദേശിക സമയം 10.30ഓടെയായിരുന്നു സംഭവം. പുലര്‍ച്ചെയോടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE