പിണറായി ഭരിക്കുന്നിടത്ത് കോൺഗ്രസിന് വേണം ചങ്കുറപ്പുള്ള നേതാവ് : കെ സുധാകരൻ

നിയമസഭാ തോൽവിയെ തുടർന്ന് പാർടി നേതൃത്വത്തെ വിമർശിച്ച് കോൺഗ്രസ് നേതവ് കെ സുധാകരൻ രംഗത്ത്. കോൺഗ്രസിന്റെ കനത്ത തോൽവിക്ക് കാരണം കെപിസിസി നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് സുധാകരൻ. നേതൃത്വത്തെ മാറ്റണമെന്നും പിണറായി വിജയൻ ഭരിക്കുന്നിടത്ത് കോൺഗ്രസിന് ചങ്കുറപ്പുള്ള നേതാവ് വേണമെന്നും സുധാകരൻ പറഞ്ഞു.

വേണ്ട മുന്നൊരുക്കമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടാനായില്ലെന്നും ഭൂരിപക്ഷത്തിന്റെ വോട്ട് ബി ജെ പി യിലേക്ക് പോയെതെന്നും സുധാകരൻ പറഞ്ഞു. അതുകൊണ്ടുതന്നെ സിപിഎമ്മിനേയും ബിജെപിയേയും ഒരുപോലെ പ്രതിരേധിക്കാൻ കഴിയുന്ന നേതാവ് വേണം പാർട്ടിയുടെ സംസ്ഥാന നേതൃസ്ഥാനത്തെന്നും സുധാകരൻ.

ഗ്രൂപ്പുകളെ ഒരുമിച്ചുകൊണ്ടുപോകുന്നതിൽ കെപിസിസി നേതൃത്വം പരാജയപ്പെട്ടു. ഗ്രൂപ്പിനെ ഒരുമിച്ച് കൊണ്ടുപോകേണ്ടത് നേതൃത്വമാണ്. കെപിസിസി അഴിമതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുധാകരൻ പറഞ്ഞു.

സുധാകരന് പിന്നാലെ കെപിസിസി നേതൃത്വത്തിനെതിരെ ശക്തമായ നിലപാടുമായി ജോസഫ് വാഴക്കനും രംഗത്തെത്തി. വ്യക്തികളുടെ ഇമേജ്‌കൊമ്ട് പാർട്ടിയിക്ക് കാര്യമില്ലെന്നാണ് വാഴക്കന്റ അഭിപ്രായം. പാർട്ടിക്ക് ലഭിക്കണം ക്രെഡിറ്റ്. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചതായും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews