ധാബോൽക്കർ വധം; സനാതൻ സൻസ്ത പ്രവർത്തകൻ അറസ്റ്റിൽ

യുക്തിവാദിയും സാംസ്‌കാരിക പ്രവർത്തകനുമായ നരേന്ദ്ര ധാബോൽക്കറുടെ വധവുമായി ബന്ധപ്പെട്ട് സനാതൻ സൻസ്ത പ്രവർത്തകൻ അറസ്റ്റിൽ. സനാതൻ സൻസ്തയുടെ സഹോദര സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി പ്രവർത്തകനായ ഡോ. വീരേന്ദ്ര തവാഡേയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 8.30 ന് അറെസ്റ്റ് ചെയ്ത ഇയാളെ ഇന്ന് പൂണെ സെഷൻസ് കോടതിയിൽ ഹാജാരാക്കുമെന്ന് സിബിഐ അറിയിച്ചു.

2014 ലാണ് ധാബോൽക്കർ വധക്കേസ് സിബിഐ ഏറ്റെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരാളെ അറെസ്റ്റ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 20 നാണ് നടക്കാനിറങ്ങിയ ധാബോൽക്കറെ വെടിവെച്ചു കൊല്ലുന്നത്.

NO COMMENTS

LEAVE A REPLY