വ്യത്യസ്തം ഈ ബ്രൈഡൽ വെയറുകൾ

വിവാഹ വേഷങ്ങളായി സാരികൾ കണ്ടുമടുത്തപ്പോഴാണ് ലെഹംഗകളുടെ വരവ്. ഇപ്പോൾ അതും സർവ്വസാധാരണമായി കഴിഞ്ഞു. സാരി, ലെഹംഗ പോലുളുള പതിവ് രീതിയിൽ നിന്നും അൽപ്പം വ്യത്യസ്ഥത ആഗ്രഹിക്കുന്നവർക്കായി പാകിസ്താനി വസ്ത്രങ്ങളായ ഷരാരയും, ഗരാരയും കൂടാതെ ഇന്റോ-വെസ്‌റ്റേൺ വസ്ത്രമായ സാരീ ഗൗണുകളും, അറബിക് ലാച്ചയും ഒക്കെയുണ്ട് ഇപ്പോൾ വിപണിയിൽ. കാണാം വ്യത്യസ്ഥമായ വിവാഹ വസ്ത്രങ്ങൾ….

ഷരാര ലെഹംഗ

sharara

മനോഹരമായ ഫോളോട് കൂടിയുള്ള പാവാടയും നീളൻ ടോപ്പും കൂടി ചേർന്ന വേഷമാണ് ഷരാര. നിരവധി ഞൊറിവുകളും, എംബ്രോയിഡറികളോടും കൂടിയതാണ് ഈ ഫുൾ ലെങ്ത് സ്‌കേർട്ട്. ഇതിനോടൊപ്പം നിരവധി വർക്കുകളോടു കൂടിയ നീളൻ ടോപ്പം നെറ്റടോ ഷിഫോണോ ദുപ്പട്ട കൂടിയാകുമ്പോൾ ഷരാരയെ മണവാട്ടികളുടെ സ്വപ്‌ന വേഷമാക്കി മാറ്റുന്നു.

ഗരാര (ഫർഷി പൈജാമ)

farshi pajama

രൂപത്തിൽ ഷരാര പോലെ തന്നെയാണെങ്കിലും ഗരാരയുടെ ബോട്ടം പാവാടയല്ല മറിച്ച് ലൂസ് പാന്റ്‌സാണ്. നിരവധി ഫ്‌ളെയറുകൾ നിറഞ്ഞതായിരിക്കും ഈ പാന്റ്‌സ്. അത് കൊണ്ട് തന്നെ ഷരാരയും ഗരാരയും തമ്മിലുള്ള വ്യത്യാസം അധികം ആർക്കും കണ്ടുപിടിക്കാൻ സാധിക്കില്ല. ഗരാരയുടെ കൂടെ ലോങ്ങ് ടോപ്പോ ഷോർട്ട് ടോപ്പോ അണിയാവുന്നതാണ്.

ധാക പൈജാമ

dhaka paijama

ഒരർത്ഥത്തിൽ ഗരാര തന്നെയാണ് ധാക പൈജാമകൾ. എന്നാൽ ഇവയുടെ പാന്റ്ുകൾ അത്ര ലൂസായിരിക്കില്ല. മത്രമല്ല ഫ്‌ളെയറുകളും കുറവായിരിക്കും.

അറബിക് ലാച്ച

arabi

നാല് പീസുകൾ വരുന്ന വസ്ത്രമാണ് അറബിക് ലാച്ച. ബ്ലൗസ്, സ്‌കേർട്ട്, നെറ്റഡ് ഓവർ കോട്ട്, ദുപ്പട്ട എന്നിവ അടങ്ങിയതാണ് അറബിക് ലാച്ചകൾ. അണിയുന്നവർക്ക് രാജകീയ പ്രൗഢി നൽകുന്ന ഈ വേഷം എല്ലാ മണവാട്ടിമാരുടേയും ഇഷ്ട വേഷമാണ്.

സാരി ഗൗൺ

saree gown

സാരിയും ഗൗണും കൂടി ചേർന്നതാണ്. സാരി ഗൗണുകൾ. മുകൾ ഭാഗമാണ് ഇവയെ മറ്റ് ഗൗണുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. മുകൾ ഭാഗം സാരിപോലെ ഇരിക്കുന്ന ഇത്തരം ഗൗണുകളിൽ ചിലപ്പോൾ മുന്താണിയും ഉണ്ടാകും. നെറ്റിലാണ് സാധാരണ രീതിയിൽ സാരി ഗൗണുകൾ വരുന്നത്.

ഇന്ത്യൻ ഗൗൺ

gowns

വെസ്റ്റേൺ വേഷമായിരുന്നു പണ്ടൊക്കെ ഗൗൺ. എന്നാൽ കാലം മാറിയതോടെ ഗൗണിൽ വരുത്തിയ ചില മാറ്റങ്ങൾ (ഉപയോഗിക്കുന്ന തുണി, ചെയ്യുന്ന വർക്ക്) ഗൗൺ എന്ന പാശ്ചാത്യ വേഷത്തെ ഇന്ത്യയുടെ സ്വന്തം വേഷമാക്കി മാറ്റി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE