കണ്ടാമൃഗങ്ങളും തുടങ്ങിയോ മനുഷ്യരെപ്പോലെ..!

0

പശ്ചിമ ബംഗാളിലെ ജൽദപാറ നാഷണൽ പാർക്കിൽ ബുധനാഴ്ച ഒരു പെൺ കണ്ടാമൃഗം കൊല്ലപ്പെട്ടു. കാരണം അന്വേഷിച്ചാൽ കണ്ടാമൃഗങ്ങളും മനുഷ്യരെപ്പോലെയാണോ എന്ന് ചോദിക്കേണ്ടി വരും.
കാരണം രണ്ട് ആൺ കണ്ടാമൃഗങ്ങളുടെ ഇണ ചേരാനുള്ള ആവശ്യം നിഷേധിച്ചതിനാലാണ് ആ പെൺ കണ്ടാമൃഗം കൊല്ലപ്പെട്ടത്.

മുറിവുകളെ തുടർന്ന് പെൺ കണ്ടാമൃഗം മരിക്കാനുണ്ടായ കാരണം ആൺ കണ്ടാമൃഗങ്ങൾ നിർബന്ധിതമായി ഇണചേരാൻ ശ്രമിച്ചതുകൊണ്ടാണെന്ന് പാർക്കിലെ അധികൃതർ പറഞ്ഞു. ഇത് ആദ്യമായല്ല ഒരു പെൺ കണ്ടാമൃഗം ഇത്തരമൊരു കാരണത്താൽ കൊല്ലപ്പെടുന്നതെന്നും അധികൃതർ. കൂർത്ത കൊമ്പുകളുള്ള കണ്ടാമൃഗങ്ങൾ ഇണചേരാൻ വിസമ്മതിക്കുന്ന പെൺ മൃഗങ്ങളെ കൊമ്പുകൊണ്ട് കുത്തി മുറിവേൽപ്പിക്കുമെന്ന് വനവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

Comments

comments