കാശ്മീരിനെ പിടിച്ചെടുക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി റിപ്പോർട്ട്

കാശ്മീരിനെ ഖിലാഫത്തിന് കീഴിൽ കൊണ്ടുവരാൻ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി. എന്നാൽ പാക്കിസ്ഥാനെ ഖിലാഫത്തിൽ ചേർക്കാൻ ഇസ്ലാമിക് സ്റ്റേറ്റിന് താത്പര്യമില്ലെന്നും ഏജൻസി വ്യക്തമാക്കുന്നു.

അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായ മുഹമ്മദ് സിറാജുദ്ദീൻ ഷായ്‌ക്കെതിരെയുള്ള കുറ്റപത്രത്തിലാണ് ഏജൻസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളുടെ വെബ്ചാറ്റുകൾ ചോർത്തിയാണ് ഇവർ വിവിവരങ്ങൾ കണ്ടെത്തിയത്. സന്ദേശങ്ങൾ ലഭിച്ചതെല്ലാം സിറാജുദ്ദീന്റെ മൊബൈലിൽനിന്നാണ്. ഇന്ത്യയോടുള്ള വെറുപ്പുകൾ നിറഞ്ഞതാണ് ഈ മെസേജുകളെല്ലാംതന്നെയെന്ന് ഏജൻസി.

കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്ത സിറാജുദ്ദീൻ ഇന്ത്യൻ ഓയിൽ അസിസ്റ്റന്റ് മാനേജർകൂടിയാണ്. ഇയാൾക്ക് ഓൺലൈൻ വഴി ഏഴോളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി മൊബൈലിൽനിന്ന് വിവരം ലഭിച്ചു. വിദേശ വനിതകളെ കൂടാതെ ഇന്ത്യൻ സ്ത്രീകളുമായും ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തി.

NO COMMENTS

LEAVE A REPLY