മാധ്യമങ്ങളെ കൊതിപ്പിക്കുന്നത് …

മാധ്യമങ്ങൾ നമ്മളെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടു പോകുന്നത് ? നരേന്ദ്ര മോദി അമേരിക്കൻ കോൺഗ്രസിൽ നടത്തിയ പ്രസംഗം ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാനാർഹമായ മുഹൂർത്തം തന്നെയാണ്. രാജ്യത്തെ നയിക്കുന്ന നേതാവ് , ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഉറച്ച ശബ്ദത്തിന്റെ ഉടമയാണെന്നും , രാഷ്ട്രം നേതാവിനാൽ അംഗീകരിക്കപ്പെടുന്നുവെന്നതും ചെറിയ നേട്ടമല്ല.

മോദിയുടെ അമേരിക്കൻ കോൺഗ്രസ്‌ പ്രസംഗത്തിൽ നമുക്ക് ചർച്ച ചെയ്യപ്പെടെണ്ടതായി ചിലതുണ്ടായിരുന്നു. യു.പി.എ. സർക്കാർ ഒപ്പിട്ട ആണവക്കരാറിനെ കുറിച്ച് മോദി അഭിമാനം കൊണ്ടപ്പോൾ ആ കരാറിനോടുള്ള ഭാരതീയ ജനതാ പാർടിയുടെ മുൻ-പിൻ സമീപനങ്ങൾ നമുക്ക് ചർച്ചാ വിഷയമാക്കാമായിരുന്നു. ആണവശക്തിയുടെ ഭാവിയിലെ കടന്നു കയറ്റങ്ങൾ വിശദമായി വിലയിരുത്താമായിരുന്നു.

നമ്മുടെ മാധ്യമ ധർമ്മം മോദിക്ക് മുന്നിലെ ടെലിപ്രോംറ്ററിൽ ഷോക്കടിച്ചു നിന്നു.   ടെലിപ്രോംറ്ററിനാൽ നയിക്കപ്പെടുന്ന നമ്മുടെ മാധ്യമ സിങ്കങ്ങളുടെ ചർച്ചയിൽ ഇത്തരം ആണവ വിഷയങ്ങൾ ആരും വിളമ്പി നൽകിയില്ല.

ചില എല്ലിൻകഷണങ്ങളാൽ നയിക്കപ്പെടുന്ന തെരുവ് നായ്ക്കളാകരുത് മാധ്യമങ്ങൾ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE